കണ്ണൂർ: അദ്ധ്യാപികയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസിൽ ഒളിവിൽ പോയ പഞ്ചായത്ത് സെക്രട്ടറി കോടതിയിൽ കീഴടങ്ങി. തൃപ്പങ്ങോട്ടുർ പഞ്ചായത്ത് സെക്രട്ടറി ചെണ്ട യാട്ടെ ടി.പി.മുസ്തഫയെ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന ടി.പി മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ പൊലിസ് തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

നരിക്കോട് മല ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക എം.കെ ബീനയാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി എ.കെ മുസ്തഫ യ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. സ്‌കൂൾ ആവശ്യത്തിന് കൊളവല്ലുർ പഞ്ചായത്ത് സെക്രട്ടറിയായ മുസ്തഫയെ പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന ബീന കണ്ടപ്പോൾ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റം നടക്കുകയും സെക്രട്ടറി അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ചു അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതിനു ശേഷം ബീന കൊളവല്ലുർ 'പൊലിസിൽ പരാതി നൽകിയെങ്കിലും പൊലിസ് സെക്രട്ടറിക്കെതിരെ കേസെടുക്കാതെ ഉരുണ്ടു കളിക്കുകയായിരുന്നുവെന്നാണ് പരാതി.ഇതിനെ തുടർന്നാണ് തന്നെ പരസ്യമായി ജാതിപ്പേരു വിളിച്ചു പരസ്യമായി അപമാനിച്ച സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ കലക്ടർക്കും പരാതി നൽകിയത്.

ഇതിനെ തുടർന്ന് കലക്ടർ കേസെടുക്കാൻ കൊളവല്ലുർ പൊലിസി നോട് നിർദ്ദേശിക്കുകയായിരുന്നു ഇതോടെ ഒളിവിൽ പോയ സെക്രട്ടറി ഒളിവിൽ പോവുകയും തലശേരി കോടതിയിൽ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. എന്നാൽ ജാമ്യാപേക്ഷ പിന്നീട് പിൻവലിക്കുകയും കഴിഞ്ഞ ദിവസം കൊളവല്ലുർ പൊലിസിൽ കീഴടങ്ങുകയുമായിരുന്നു.