- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ ജീവനക്കാരിയെ കത്തി കാട്ടി കവർച്ചയ്ക്ക് ശ്രമിച്ച കേസ്: ബംഗാൾ സ്വദേശി റിമാൻഡിൽ; കണ്ണൂർ ചെറുകുന്നിൽ യുവതി രക്ഷപ്പെട്ടത് കുരുമുളക് സ് പ്രെ പ്രതിയുടെ കണ്ണിൽ അടിച്ച്

കണ്ണൂർ: രാത്രികാല ജോലിക്കിടെ ചെറുക്കുന്ന് റെയിൽവേ ഗേറ്റിലെ ജീവനക്കാരിയെ മുറിയിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീക്ഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെറുകുന്ന് തറക്ക് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ പർബോ മെദിനിപൂർ ജില്ലയിലെ ശംബുനാദ് ജന എന്ന ബാബു (31)വിനെയാണ് കണ്ണപുരം പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഇരുപത്തി ആറാം തീയതി രാത്രി 12:40 ഓടെ ചെറുകുന്ന് കോൺവെന്റ്‌റ് റോഡിലെ റെയിൽവെ ഗേറ്റിലായിരുന്നു സംഭവം. പ്രതി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു, ഭയന്ന യുവതി കൈയിൽ കരുതിയിരുന്ന കുരുമുളക് സ് പ്രെ പ്രതിയുടെ കണ്ണിൽ അടിച്ചതോടെ ഇയാൾ ഇരുളിൽ ഓടി മറയുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതിയുടെ ആഭരണം കവരാനായിരുന്നു പദ്ധതിയെന്നാണ് ഇയാൾ മൊഴി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


