- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പിൽ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം; യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

X
തളിപ്പറമ്പ് : പുളിമ്പറമ്പിൽ ലഹരിമാഫിയാ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നോടെ തോട്ടാറമ്പിലാണ് സംഭവം. പുളിമ്പറമ്പിൽ വ്യാപകമായി ലഹരി മദ്യ വിൽപ്പന നടക്കുന്നതായി നേരത്തെ പരാതികളുയർന്നിരുന്ന ഈ സംഘത്തിൽ പെട്ടവരാണ് തോട്ടാറമ്പിലെ ജസ്റ്റിൻ എന്ന ഉല്ലാസിനെ(32) വീട്ടിൽ കയറി അക്രമിച്ചതെന്നാണ് പരാതി.
വീട്ടിനകത്ത് തേർവാഴ്‌ച്ച നടത്തിയ സംഘം വീട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചു പോയത്. പരിക്കേറ്റ ജസ്റ്റിനിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൊലിസ് കേസെടുത്തു
Next Story


