- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 23.66 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കണ്ടെത്തിയത് ഗൾഫിൽ നിന്ന് എത്തിയ കുടക് സ്വദേശിയിൽ നിന്ന്; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് രണ്ട് ക്യാപ്സൂളുകളായി

X
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കർണാടക കുടക് സ്വദേശി അക്‌നാസ് മക്കി നസീറിൽ(36) നിന്നാണ് 23.66 ലക്ഷം രൂപ വിലവരുന്ന സ്വർണം 489 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
ഇന്നലെ രാത്രി ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ പേസ്റ്റ് രൂപത്തിലുള്ള സ്വർണം രണ്ട് ക്യാപ്സൂളുകളിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയാലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റംസ് അസി. കമ്മിഷ്ണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കെ.പി സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story


