- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചപ്പാരപ്പടവിൽ പിടികൂടിയത് 20 ലക്ഷം വിലമതിക്കുന്ന 133 കിലോ ചന്ദനശേഖരം; പിടിയിലായ പ്രതികൾ റിമാൻഡിൽ

കണ്ണുർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചപ്പാരപ്പടവ് പഞ്ചായത്തിൽ വൻ ചന്ദനമരശേഖരവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായ പ്രതികളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ വിളയാർക്കോട്, പെരുവാമ്പ എന്നിവിടങ്ങളിൽ തളിപ്പറമ്പ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദന ഉരുപ്പിടികളാണ് പിടിച്ചെടുത്തത്.
വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണൻ, പ്രദീപ്, ബിനേഷ് കുമാർ എന്നിവരെ 17 കിലോ ചന്ദനവുമായാണ് അറസ്റ്റ് ചെയ്തത്.പി ടി യി ലാ കുമെന്നുറപ്പായപ്പോൾ പ്രധാന പ്രതിയടക്കം രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തലവിൽ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തുന്ന സംഘം പ്രവർത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന.വിളയാർക്കോട് വെച്ച് മുറിച്ച് കടത്തുകയായിരുന്ന 17 കിലോ ചന്ദനം പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മുറിക്കാൻ ഉപയോഗിച്ച മഴുവും മറ്റ് ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വിൽപ്പനന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവർ. ഇവരുടെ കൂടെയുള്ള വെള്ളോറ സ്വദേശി ഷിബുവാണ് ഓടി രക്ഷപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.രതീശന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് മാതമംഗലം പെരുവാമ്പ സ്വദേശി നസീറിനു വേണ്ടിയാണ് ഇവർ മുറിച്ച ചന്ദനം വില്പന നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 116 കിലോ ചന്ദനം പിടികൂടിയത്.
റെയ്ഡ് മുൻകൂട്ടി കണ്ടു കൊണ്ട് വനം വകുപ്പ് എത്തുന്നതിന് മുമ്പ് തന്നെ നസീർ ഓടി രക്ഷപ്പെട്ടിരുന്നു. മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ ചന്ദനത്തിന് വിലയിണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വനം വകുപ്പിന്റെ നിയമപ്രകാരം മുന്ന് മുതൽ ഏഴുവർഷം വരെ തടവും 25000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.വിനോദൻ, എച്ച്. ഷാജഹാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.പ്രശോഭ്, ഇ.രേഷ്മ, ഷമീന എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.


