തലശ്ശേരി: തലശേരിയിലും തളിപ്പറമ്പിലും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കാസറഗോഡ് സ്വദേശിയായ യുവാവാണ് തലശേരിയിൽ പിടിയിലായത്.

ഉദുമ പാലക്കുന്ന് കാപ്പിൽ സ്വദേശി അജ്മ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന കെ.എം.ആഷിഖിനെ(27)യാണ് തലശ്ശേരിയിൽ എക്‌സൈസ് പട്രോളിങ്ങിനിടെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സന്തോഷ് ടി .യും സംഘവും എൻഫോഴ്സ്‌മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ തലശ്ശേരി തിരുവങ്ങാട് പുതിയ ബസ്റ്റാൻഡിനു സമീപം റോഡരികിൽ വെച്ച് 20 ഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷിബു കെ സി . പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിനോദ് കുമാർ എം സി .സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് ബഷീർ സി വി, മുഹമ്മദ് ഹബീബ് കെ പി ,ജിജീഷ് ചെറുവായി, ബഷീർ പി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജെസ്ന ജോസഫ് പങ്കെടുത്തു.

തളിപ്പറമ്പ് താലൂക്കിൽ കുവേരിയിലെ ചെമ്മിണിചുട്ട എന്ന സ്ഥലത്ത് നിന്നും ഹോണ്ട ഡിയോ സ്‌കൂട്ടിയിൽ 1.5 കിലോ കഞ്ചാവുമായി ചെമ്മിണി ചുട്ട പള്ളഹൗസിൽ വി.പി ജംഷീറിനെയാണ് തളിപ്പറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി വി രാമചന്ദ്രനും പാർട്ടിയും ചേർന്ന് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ മധുസൂ ദനൻ കെ പി, കമലക്ഷൻ ടി വി,പ്രിവന്റീവ്ഓഫീസർ ഗ്രേഡ് രാജിവൻ പി കെ, മനോഹരൻ പി പി, സിവിൽ എക്‌സൈസ് ഓഫിസർ ഇബ്രാഹിം ഖലീൽ എസ് എ പി,മുഹമ്മദ് ഹാരിസ്. കെ , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ അനു എം പി. എന്നിവർ പങ്കെടുത്തു