- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ആയിഷ വധം: രണ്ടാം പ്രതിയായ അസം സ്വദേശി അറസ്റ്റിൽ; അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് അസമിൽ വച്ച് സാഹസികമായി

കണ്ണൂർ: വാരം മതുക്കോത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ ടൗൺ പൊലീസ് ബംഗ്‌ളാദേശ് അതിർത്തിയിൽ വച്ച് പിടികൂടി. അസം ബാർപ്പെട്ട സ്വദേശി നസറുളാണ് (28) അറസ്റ്റിലായത്. അന്വേഷണ സംഘം അസമിൽ വച്ച് ഏറെ സാഹസികമായാണ് നസറുളിനെ പിടികൂടിയത്.
ഈ കേസിൽ നേരത്തെ അസം സ്വദേശിയായ മഹിബുൾ ഹക്കി നെയും അറസ്റ്റ് ചെയ്തിരുന്നു. നസറുളിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് കണ്ണുർ എസ് എച്ച് ഒ ശ്രീജിത്തുകൊടേരി അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23 നാണ് ആയിശയെ പ്രതികൾ അതിക്രൂരമായി ആക്രമിച്ചത്.
വയോധികയുടെ സ്വർണ്ണാഭരണം കവർച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും ചേർന്ന് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ചികിൽസയ്ക്കിടെ സെപ്റ്റംബർ 23നാണ് ചാലമിംമ്‌സ് ആശുപത്രിയിൽ ആയിഷ മരണമടയുന്നത്. നേരത്തെ ഇവരുടെ വീട്ടിനടുത്ത് താമസിച്ചിരുന്ന പ്രതികൾ വ്യക്തി വൈരാഗ്യവും ഇവരുടെ സ്വർണവും പണവും തട്ടിയെടുക്കാനുള്ള ആർത്തിയും കാരണം ആസൂത്രിതമായി കൊല നടത്തിയെന്നാണ് പൊലിസ് പറയുന്നത്.


