- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെതുകൊലപാതകം; പൊലീസ് അന്വേഷണമാരംഭിച്ചു
തലശേരി: കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട വയോധികന്റേതുകൊലപാതകമെന്ന് പൊലീസ്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് സമീപം പാണ്ടിയിൽ വീട്ടിൽ പി. രവിയുടെ മൃതദേഹം വീടിനു പുറത്തെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
കഴുത്തിൽ കയർ മുറുകിയതിനെ തുടർന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായാണ് സൂചന. പള്ളൂർ സ്പിന്നിങ് മിൽ റിട്ട. ജീവനക്കാരനും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന രവിയെ ബുധനാഴ്ച പുലർച്ചെ നാലു മണിയോടെയാണ് വീടിനു പുറത്തെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹത്തിൽ കഴുത്തിൽ പാട് കണ്ട് ഡോക്ടർ സംശയമുന്നയിച്ചതിനെത്തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രി യിലേക്ക് മാറ്റുകയായിരുന്നു. വിവരം അറിഞ്ഞു സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഉൾപ്പെടെ വീട്ടിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എസിപി: വിഷ്ണു പ്രദീ പിന്റെയും ഇൻസ്‌പെക്ടർ കെ. സനൽകുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് രവിയുടെ ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്