കണ്ണൂർ: കണ്ണപുരത്ത് സീരിയൽ നടിയുടെ വിട്ടിൽ നിന്ന് 15 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സീരിയൽ നടി ശ്രീ കലയുടെയും, അഡ്വക്കേറ്റ് ശ്രീജയ ശശിധരന്റയും വിട്ടിൽ നിന്ന് 15 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്.

ഈ മാസം 15 നാണ് സംഭവമെന്ന് കണ്ണപുരം പൊലീസിൽ ബുധനാഴ്‌ച്ച നൽകിയ പരാതിയിൽ പറയുന്നു. അഡ്വ.ശ്രീജയയും പിതാവും ജോലിക്ക് പോയി 15 ന് bwകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ശ്രീകല തിരുവനന്തപുരത്താണ് താമസം. വീടിന്റെ പിറക് വശത്തെ ഗ്രിൽ തകർത്താണ് അകത്ത് കടന്നത് എന്നാണ് പ്രാധമിക നിഗമനം.

കിടപ്പ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വർണ്ണമാലയും വളകളും ഉൾപെട്ടെയുള്ള അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. കണ്ണപുരം പ്രിൻസിപ്പൽ എസ് ഐ വി.ആർ വിനീഷ്, എസ് ഐ സി ജി സാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഹണ്ടർ എന്ന പൊലീസ് നായയും ചേർന്ന് പരിശോധന നടത്തി.

പഴയങ്ങാടിയിലും പരിസരത്തും കഴിഞ്ഞ കുറേ മാസങ്ങളായി ഒട്ടേറെ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിലൊന്നും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്