- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /

X
പയ്യന്നൂർ: വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി. ആൾതാമസമുള്ള നിന്നുമാണ് അലമാരയിൽ സൂക്ഷിച്ച എട്ട് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. പയ്യന്നൂർ കൊറ്റി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന പലോറ വീട്ടിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ നിന്നുമാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷണം പോയത്.
ഇക്കഴിഞ്ഞ രണ്ടാം തീയതിക്കും 20ന് ഉച്ചനേരത്തിനുമിടയിലാണ് മോഷണം നടന്നതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾക്ക് മൂന്ന് ലക്ഷം രൂപയോളം വില വരും. കേസെടുത്ത പയ്യന്നൂർ പൊലീസ് എസ്‌ഐ പി.വിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലിസ് പ്രദേശത്തെ സി.സി.ടി.വിക്യാമറകൾ പരിശോധന നടത്തിവരികയാണ്.
Next Story


