- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി ക്യാമറകൾ ഇല്ലാത്ത അമ്പലങ്ങളിലും വീടുകളിലും കവർച്ച പതിവ്; സൂറത്ത് കല്ലിൽ നാലംഗ സംഘത്തെ പൊലീസ് പിടികൂടി; മോഷണ വസ്തുക്കൾ വിൽക്കുന്നത് പ്രതികളുടെ തന്നെ ജൂവലറി വഴി; 50 ലക്ഷം രൂപയുടെ തൊണ്ടിമുതലുകൾ കണ്ടെടുത്തു
മംഗളൂരു: കർണാടക സൂറത്ത് കല്ലിൽ 13 ക്ഷേത്രങ്ങളിലും ഏഴു വീടുകളിലും നടന്ന മോഷണകേസുകളിൽ നാല് പേരെ സൂറത്ത്കൽ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് അറസ്റ്റ് ചെയ്തു. ചിക് മംഗ്‌ളുറു ജില്ലയിലെ നാഗ നായക് (55), ദാവൻഗരെ ജില്ലയിലെ മാരുതി സി വി (33) രാജൻ ചിന്നതമ്പി(57) പി ബി പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 50 ലക്ഷം രൂപയുടെ കവർച്ച മുകൾ പൊലീസ് കണ്ടെടുത്തു.
2018 മുതൽ 2021 വരെയാണ് ക്ഷേത്രത്തിലും വീടുകളിലും മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു.നാഗ നായകിനെതിരെ ഉർവ, ബജ്പെ, സൂറത്ത്കൽ, മുൽകി, പനമ്പൂർ, കാവൂർ, ഉള്ളാൾ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. മറ്റു ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. മോഷ്ടിക്കപ്പെടുന്നു വസ്തുക്കൾ ദാവൻഗരെയിൽ മാരുതിയുടെ ഉടമസ്ഥതയിലുള്ള ജ്വലറിയിലൂടെയാണ് വിൽക്കുന്നത്.
വീടുകളിൽ നിന്ന് മോഷണം നടത്തിയ 6,86,000 രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. മാരുതിയുടെ ജ്വലറിയിൽ നിന്നും നാഗ നായകിന്റെ വസതിയിൽ നിന്നുമായി 18 ലക്ഷം രൂപ വിലമതിക്കുന്ന 406 ഗ്രാം സ്വർണാഭരണങ്ങളും 10.40 ലക്ഷം രൂപയുടെ 16 കിലോ വെള്ളി സാധനങ്ങളും പിടികൂടി. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 28,40,000 രൂപയാണ്. സുരക്ഷയും സിസിടിവി ക്യാമറകളും ഇല്ലാത്ത ക്ഷേത്രങ്ങളും ദൈവസ്ഥാനങ്ങളുമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മഴക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ചും രാത്രി പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവർ മോഷണം നടത്തിയിരുന്നത്.' - പൊലീസ് പറഞ്ഞു.
നാലു വീടുകളിലെ മോഷണ കേസിലാണ് കോയമ്പത്തൂർ ജില്ലയിലെ രാജൻ ചിന്നതമ്പിയെയും പി ബി പ്രമോദിനെയും അറസ്റ്റ് ചെയ്‌തോ. ഇവരിൽ നിന്ന് 16,50,000 രൂപ വിലമതിക്കുന്ന 366.632 ഗ്രാം സ്വർണം പിടികൂടിയതായും പൊലീസ് പറഞ്ഞു. വലിയ കവർച്ച സംഘത്തെ പിടികൂടാൻ സാധിച്ചതിലൂടെ സംഘടിത കവർച്ച ശ്രമങ്ങൾ തടയിടാൻ സാധിച്ചതായും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്