മംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ ബലാത്സംഗം ചെയ്തതിന് മംഗളുരു ബാജ്പെയിൽ യുവാവിനെ ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌പെ സ്വദേശി അബൂബകർ സിദ്ദീഖാണ് (21) അറസ്റ്റിലായത്. കോളജിൽ ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ചേർന്നുള്ള ഫോട്ടോ 2019ലെ യാത്രയയപ്പ് ചടങ്ങിൽ എടുത്തിരുന്നു.

അന്നുമുതൽ പെൺകുട്ടിയുടെ പിന്നാലെ കൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ വിദ്യാർത്ഥിനി എല്ലാം അവഗണിച്ചു ബുധനാഴ്ച വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് അറസ്റ്റ്.