- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണുർ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പനയത്താംപറമ്പിൽ ഏഴു മാസം ഗർഭിണിയായ ഭാര്യയെ കഴുത്തിന് കത്തി കൊണ്ടു കുത്തി പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവിനെതിരെ പൊലിസ് കേസെടുത്തു വ്യാഴാഴ്‌ച്ച സന്ധ്യയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പനയത്താംപറമ്പ് സ്വദേശിനി പ്രമ്യയ്ക്കാണ് കുത്തേറ്റത്.
ഇവരെ കഴുത്തിന് പിന്നിൽ ഭർത്താവ് കുത്തിയതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാർന്ന നിലയിൽ യുവതിയെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ഷൈജേഷിനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


