കണ്ണൂർ: മകളുടെ സഹപാഠിയായ 15 വയസുകാരിയെ വാട്സ് ആപ്പിലൂടെ നിരന്തര അശ്ളീല സന്ദേശങ്ങളും വീഡിയോയും അയച്ചു ശല്യപ്പെടുത്തിയ കേസിൽ എൽ. ഐ. സി ഏജന്റ് അറസ്റ്റിൽ. കണ്ണൂർ കടലായി കുറുവയിലെ കര്യങ്കണ്ടി വീട്ടിൽ കെ. എസ് ഹരീഷിനെ(52)യാണ് കണ്ണൂർ ടൗൺപൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.

സഹപാഠിയുടെ പിതാവെന്ന പരിചയം മുതലെടുത്തുകൊണ്ടു ഇയാൾ പതിനഞ്ചുവയസുകാരിക്ക് നിരന്തരം അശ്ളീല സന്ദേശമയച്ചുവെന്നാണ് പരാതി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ഹരീഷിന്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും അയച്ച സന്ദേശങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നു പൊലിസ് അറിയിച്ചു. പിടിയിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.