- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ടമാരക മയക്കുമരുന്നായ 18.38 ഗ്രാം എംഡി എംഎയുമായി രണ്ടു യുവാക്കൾ കണ്ണൂർ നഗരത്തിൽ പിടിയിലായി. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇൻ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 18.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടിയത്.
കണ്ണൂർ തയ്യിൽ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അൻസാരി (33), കണ്ണൂർ മരക്കാർക്കണ്ടി ആദർശ് നിവാസിൽ കെ.ആദർശ് (21) എന്നിവരാണ് പിടിയിലായത്. പ്രിവന്റീവ് ഓഫിസർ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരം എക്‌സൈസ് സംഘം ശ്രദ്ധയോടെ കൈകാര്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളെ കഴിഞ്ഞ കുറേ മാസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ ഈ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കർഫ്യുവിനെ തുടർന്നും പുത്തവത്സര ദിനത്തിനിലും അതിന്റെ തലേന്നും പിറ്റേന്നുമായി എക്സൈസ് സംഘം നടത്തിയ ശക്തമായ പട്രോളിംഗിനെ തുടർന്നും ഇവർ സൂക്ഷിച്ചു വെച്ച മയക്കുമരുന്ന് വില്പന നടത്താൻ സാധിച്ചിരുന്നില്ല.
ഇവർ ഹോട്ടലിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി പി ഉണ്ണിക്കൃഷ്ണൻ, ഷജിത്ത് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച് സതീഷ് വി, ഗണേശ് ബാബു പി വി, ശ്യാം രാജ് എം വി, എക്‌സ്സൈസ് ഡ്രൈവർ എം പ്രകാശൻ എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തിയത്. വിപണിയിൽ 20000 മുതൽ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. വിൽപനയ്ക്കായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ചു വെച്ചിരുന്ന എം.ഡി.എം.എ. വിശദമായ പരിശോധനയിൽ കണ്ടെടുക്കെയായിരുന്നു. ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കണ്ണൂർ സ്വദേശിയായ വ്യക്തിയെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ തുടർനടപടികൾക്കായി കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുൻപാകെ ഹാജരാക്കി.


