- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; അജ്ഞാത വാഹനം പിടികൂടി; കാർ ഓടിച്ച പ്രവാസി അറസ്റ്റിൽ

വളപട്ടണം:കണ്ണൂർ നഗരത്തിൽ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു കൊന്ന അജ്ഞാത വാഹനം പിടികൂടി. കണ്ണുർ -കാസർകോട് ദേശീയ പാതയിലെ പുതിയതെരു മണ്ഡപത്തിനടുത്ത് വഴിയാത്രക്കാരനായ വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറാണ് കണ്ടെത്തിയത്. ഈ കാർ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗൾഫിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് അവധിക്ക് നാട്ടിലെത്തിയ പിലാത്തറ വിളയാങ്കോട് സ്വദേശി മുസലിയാരകത്ത് ഷംസുദ്ദീനെ(50)യാണ് വളപട്ടണം ഇൻസ്‌പെക്ടർ എം.രാജേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ.എം വിമോഹനനും സംഘവും അറസ്റ്റു ചെയ്തത്.
സംഭവ സ്ഥലത്തെ നിരവധി നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നു പോയ കെ.എൽ.86.2369 നമ്പർ കാർ തിരിച്ചറിഞ്ഞത് ആർ.സി. ഉടമയായ പഴയങ്ങാടി സ്വദേശിയിൽ നിന്നുമാണ് കാർ ഇയാൾ താൽക്കാലികമായി ഓടിക്കാൻ ദിവസവാടകയ്ക്ക് വാങ്ങിയത്.
ഈക്കഴിഞ്ഞ രണ്ടിന് രാത്രി 9.30 മണിയോടെയാണ് വഴി യാത്രക്കാരനായ ചിറക്കൽ പനങ്കാവിലെ ചോയിപ്പുറത്ത് ഹൗസിൽ ശശിധരനെ(75) കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല അപകടമുണ്ടായതിനു ശേഷം അമിതവേഗതയിൽ ഷംസുദ്ദീൻ കാർ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.


