- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ

തലശേരി: മാരക മയക്കുമരുന്നുമായി മാഹി പരിമഠത്ത് യുവാവ് എക്‌സൈസിന്റെ പിടിയിൽ. ഏഴു ഗ്രാം മെത്താഫിറ്റാമിനുമായി കതിരൂർ റാബിയാസിൽ ടി.പി റംഷീദാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ.പി ഹരീഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മാഹി പരിമഠത്ത് വച്ച് കതിരൂർ റാബിയാസിൽ ടി.പി റംഷീദ് പിടിയിലാവുന്നത്. 7 ഗ്രാം മെത്താംഫിറ്റാമിനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL 58 L9166 നമ്പർ കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എൻ.ഡി.പി എസ് വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്. പ്രിവന്റീവ് ഓഫീസർ കെ.സി ഷിബു, ടി.വി രാജേഷ് ശങ്കർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.കെ സമീർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശിൽപ കേളോത്ത്, സീനിയർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരും വാഹന പരിശോധന സംഘത്തിലുണ്ടായിരുന്നു.


