നീലേശ്വരം: ഒന്നര വയസുള്ള കുട്ടിയുടെ പിതൃത്വത്തിൽ സംശയിച്ച് പിതാവ് കുട്ടിയോട് ക്രൂരത കാട്ടുന്നതായി പരാതി. കൂട്ടിക്ക് നേരെയുള്ള പിതാവിന്റെ മർദ്ദനം ചോദ്യം ചെയ്ത ഭാര്യക്കും മർദനമേറ്റന്നാണ് പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ 30 കാരനായ ഡ്രൈവർക്കെതിരെ കണ്ണൂർ ജില്ലയിലെ 23 കാരിയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബർ 25 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒന്നര വയസുള്ള മകളുടെ പിതൃത്വത്തിൽ സംശയം തോന്നി ഭർത്താവ് കുഞ്ഞിനേയും യുവതിയെയും മർദിക്കുന്നത് പതിവായതോടെയാണ് ഇവർ പൊലീസിൽ പരാതിയുമായി എത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാല സംരക്ഷണ നിയമ പ്രകാരമുള്ള കേസ് ആയതിനാൽ നിയപ്രകാരം പ്രതിയുടെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല.