മംഗളൂരു: ഭാര്യയെ പ്രസവത്തിന് അയച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു. പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരാവസ്ഥയിലായ ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 വയസായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ താലൂക്കിലാണ് സംഭവം നടന്നത്.

58 കാരിയായ അമ്മയും മകനും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി പതിവുപോലെ മുറിയിൽ ഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് വ്യാഴാഴ്ച പുലർചെ മൂന്ന് മണിയോടെ അമ്മയുടെ മുറിയിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് വ്യാഴാഴ്ച രാവിലെ ഇവർ അടുക്കളയിൽ ആയിരുന്നപ്പോൾ ബലമായി ഹാളിലേക്ക് വലിച്ചിഴച്ച് വീണ്ടും ബലാത്സംഗം ചെയ്‌തെന്നും അമ്മ സംപ്യയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ഗർഭിണിയായതുകൊ്ണ്ട് ഇയാളുടെ ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അവശ നിലയിലായ വീട്ടമ്മ പുത്തൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.