- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് മയക്കുമരുന്ന് കടത്തും വിപണനവും വ്യാപകം; ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ; മയക്കുമരുന്ന് വേട്ടയ്ക്കായി ആന്റി നാർക്കോട്ടിക് സ്കാഡുകൾ സജീവമായി
കാഞ്ഞങ്ങാട്: ജില്ലയിലെ മയക്കുമരുന്നു കടത്തും അക്രമങ്ങളും തടയാൻ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ആന്റി നാർക്കോട്ടിക് സ്‌ക്വാഡുകൾ സജീവമായി. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ:വി ബാലകൃഷ്ണൻ, ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത് .
കഴിഞ്ഞദിവസം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിൽ നിന്നായി വ്യത്യസ്ത സംഭവങ്ങളിൽ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആറങ്ങാടിയിലെ എൻ എ ഷാഫിയുടെ (35) വീട്ടിൽ നിന്നും മയക്കുമരുന്ന് വിപണനം നടത്തുമ്പോൾ, നാലുപേരും വടകര മൂക്കിലെ ക്വാർട്ടേഴ്‌സിലെ ഒരാളുമാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.
ഷാഫിയുടെ വീട്ടിൽ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 22.6408 ഗ്രാം എം ഡി എംഎയും, എയർ പിസ്റ്റളും, 45,000 രൂപയും മയക്ക് മരുന്ന് അളക്കാനുള്ള മിഷനും പിടിച്ചെടുത്തു. ഷാഫിക്ക് പുറമേ വീട്ടിലുണ്ടായിരുന്ന കൂട്ടു കച്ചവടക്കാരനായ മീൻ ഓഫീസിലെ മുഹമ്മദ് ഹാദിൽ (26) വടകര മുക്കിലെ അറഫാനാ ക്വാർട്ടേഴ്‌സിലെ കെ ആഷിക്ക് (28) എന്നിവരെയും ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു.
മറ്റൊരു സംഭവത്തിൽ കെ എം കെ ക്വാർ്‌ട്ടേഴ്‌സിലെ കെ ആഷിക് മുഹമ്മദിനെ(24)14.450 ഗ്രാം എം ഡി എം എ യുമായി എസ് എ കെ ശ്രീജഷും സംഘവും അറസ്റ്റ് ചെയ്തു. ഇയാൾ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തി വരികയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായി മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളായി പ്രദേശം നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ രാത്രിയാണ് മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് ആർ അങ്ങാടിയിലെ എൻ എഷാഫിയുടെ വീട് പൊലീസ് വളഞ്ഞത്. പ്രതികളെ ഇന്ന് ഉച്ചക്ക് ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ മയക്ക് മരുന്ന് വിപണന സംഘത്തിലെ പ്രധാനികളാണ് എൻ എ ഷാഫിയും കൂട്ടാളികളും എന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തോതിൽ മയക്കുമരുന്ന് വിപണനം നടത്തുന്നുണ്ട്. മയക്കുമരുന്ന് വേട്ടയിൽ ഇൻസ്‌പെക്ടർക്ക് പുറമേ എസ് ഐ ഓമനക്കുട്ടൻ, ടിവി പ്രമോദ് ,കെ പി ശരണ്യ ,എന്നിവരുമുണ്ടായിരുന്നു . ആന്റി നാർക്കോട്ടിക് ആൻഡ് ഗുണ്ടാ സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരായ കല്ലായി അഷ്‌റഫ്, ദിനേശ് ഷാജൻ ,സജിത സ്അജേഷ് രജനി ,രമ്യത, എന്നിവരുമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്