- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയായ ഭർത്താവ് അറിയാതെ മറ്റൊരാളെ വിവാഹം കഴിച്ചു; ചെലവിന് ഉപയോഗിക്കാൻ നൽകിയ എടിഎം കാർഡ് വഴി 18 ലക്ഷം പിൻവലിച്ചു; ഭാര്യയ്ക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്ത് ചന്തേര പൊലീസ്
പടന്ന: ഭർത്താവിന്റെ ഏടിഎം കാർഡുപയോഗിച്ച് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. പടന്ന കടപ്പുറം കെ. കെ. ഹൗസ്സിലെ കെ. കെ. ഇബ്രാഹിമാണ് (37) പരാതിക്കാരൻ.
പടന്ന കടപ്പുറത്തെ അബ്ദുൾ ഖാദറിന്റെ മകളും, പ്രവാസിയായ ഇബ്രാഹിമിന്റെ ഭാര്യയുമായ സുമയ്യയ്‌ക്കെതിരെ ( 26) ചന്തേര പൊലീസിൽ ലഭിച്ച പരാതിയിലാണ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്. 2016 മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിൽ പരാതിക്കാരനറിയാതെ മറ്റൊരാളെ വിവാഹം കഴിച്ചു. ഇതിനൊപ്പം താൽക്കാലിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നൽകിയ ഏടിഎം കാർഡുപയോഗിച്ച് തന്റെ അക്കൗണ്ടിൽ നിന്നും 18 ലക്ഷം രൂപ പിൻവലിച്ചുവെന്നാണ് ഇബ്രാഹിമിന്റെ പരാതി.
മംഗലാപുരം ആയുർവേദിക്കുമായി ബന്ധപ്പെട്ട പഠനത്തിനായി പോയതായിരുന്നു സുമയ്യ. ഇവിടെ നിന്നാണ് മാറ്റെരു യുവാവുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ഏടിഎം കാർഡുപയോഗിച്ച് പണം പിൻവലിച്ച് ആഡംബര ജീവിതം നയിച്ചു വരുകയായിരുന്നു ഇവർ. പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയപ്പോൾ സംഭവം അറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്