- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: അളവിൽ കൂടുതൽ വിദേശമദ്യവുമായി വിരമിച്ച മുൻ എസ്‌ഐയും കൂട്ടാളിയും പിടിയിൽ. തളിപറമ്പിലാണ് വിദേശമദ്യവുമായി റിട്ട: എസ്. ഐയും സഹായിയും എക്‌സൈസിന്റെ പിടിയിലായത്. റിട്ട: എസ് ഐ. ചുഴലി സ്വദേശി ഉണ്ണികൃഷ്ണൻ, സഹായി മുണ്ടയിയിൽ വീട്ടിൽ നാരായണൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
തളിപറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.വി.അഷറഷിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ ബാവുപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 24 കുപ്പി വിദേശമദ്യവുമായി ഉണ്ണി പൊലീസെന്ന് വിളിക്കുന്ന റിട്ട: എസ്‌ഐഉണ്ണികൃഷ്ണൻ, കൂട്ടാളി നാരായണൻ എന്നിവർ പിടിയിലായത്. ഇവർ മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ.59 സി. 9859 സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. നിയമപ്രകാരം കൈവശം വെക്കാനാവുന്നതിൽ കൂടുതൽ മദ്യം കൈവശം വെച്ചുവെന്ന കുറ്റമാണ് ഇരുവരുടെയും പേരിൽ ചുമത്തിയിട്ടുള്ളത്.
പ്രതികളെ ജാമ്യത്തിൽ വിട്ടു. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി.ഷൈജു 'പി ആർ വിനീത് എന്നിവരുമുണ്ടായിരുന്നു.


