- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കണ്ണൂരിൽ യുവാവ് റിമാൻഡിൽ

കണ്ണൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 17 വയസുകാരിയായ ദളിത് വിദ്യാർത്ഥിനിയെ വീട്ടിൽ പ്രലോഭിപ്പിച്ചു വിളിച്ചുവരുത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിലെ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് സ്വദേശി സി.ജി ജിബിനെയാ(21)ണ് പയ്യന്നൂർ ഡി.വൈ. എസ്. പി കെ. പ്രേമചന്ദ്രൻ ഇന്ന് അറസ്റ്റു ചെയ്തത്.
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇക്കഴിഞ്ഞ 22 ന് ബന്ധുവീട്ടിലെത്തിയപ്പോൾ സ്ഥലത്തെത്തിയ ജിബിൻ പ്രണയം നടിച്ചു സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ചു ഒരു രാത്രിമുഴുവൻ ലൈംഗിക ചൂഷണത്തിനിരയാക്കുകയുമായിരുന്നു. ഈ സമയം യുവാവിന്റെ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചെറുപുഴ എസ്. ഐ എംപി ഷാജിയും സംഘവും പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.


