- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ ഫെഡറൽ ബാങ്കിന്റെ എ.ടി. എം കൗണ്ടറിന്റെ വാതിൽ തകർത്ത നിലയിൽ; മോഷണശ്രമം എന്ന് സംശയം

X
തലശേരി: പാനൂരിൽ പൊതുമേഖലാബാങ്കിന്റെ എ.ടി. എം കൗണ്ടറിന്റെ ചില്ലു വാതിൽ തകർത്ത സംഭവത്തിൽ പാനൂർ പൊലീസ് ഇന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫെഡറൽ ബാങ്ക് പാനൂർ ശാഖയിലെ എ. ടി. എം കൗണ്ടറിന്റെ ചില്ലാണ് തകർന്നതായി കണ്ടത്. ചൊവ്വാഴ്‌ച്ച രാവിലെയാണ് സംഭവം.
ബാങ്ക് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലീസെത്തി സ്ഥലം പരിശോധിച്ചു. പിന്നീട് ബാങ്ക് അധികൃതർ പരിശോധിച്ചപ്പോൾ മോഷണമൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. എ.ടി. എം മെഷീന് കേടുപാടുകൾ പറ്റിയിട്ടില്ല. മോഷണശ്രമത്തിന്റെ ഭാഗമായാണോ എ.ടി. എം കൗണ്ടറിന്റെ വാതിൽ തകർത്തതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഫെഡറൽ ബാങ്ക് മാനേജരുടെ പരാതിൽ പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


