- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടും കൽപിച്ച് കാസർകോട് പൊലീസ്; എംഡിഎംഎ ഉപയോഗിച്ച യുവാക്കളെ പിടികൂടിയതിന് പിന്നാലെ മൊത്ത കച്ചവടക്കാരനും കസ്റ്റിയിൽ; പിടികൂടിയത് 11 ഗ്രാം എംഡിഎംഎ
വിദ്യാനഗർ: മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുന്ന ജില്ലാ പൊലീസ് മേധാവിയുടെ നടപടികൾക്ക് ഊർജ്ജം പകർന്ന് വീണ്ടും മയക്കുമരുന്ന് വേട്ട. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർമൂലയിൽ നിന്നും വൻതോതിൽ എം ഡി എം എ (MDMA) പിടികൂടി.എം ഡി എം എ യുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാളായ മേനങ്കോട് ബേർക്കയിലെ ടോപ് വില്ലയിലെ താമസക്കാരനായ കരീമിന്റെ മകൻ അബ്ദുൽ മുനവ്വർ എന്ന മുന്ന( 24) യെ 11 ഗ്രാം എം ഡി എം എ യുമായി പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ശ്രീ വൈഭവ് സക്‌സേന ഐ പി എസിന്റെയും കാസർകോട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെയും നിർദ്ദേശ പ്രകാരം ഇന്നലെ എം ഡി എം എ ഉപയോഗിച്ചിരുന്ന മുഹമ്മദ് സാജിദ് പുളിക്കൂർ, യാസർ അറഫാത് ഇസത് നഗർ, മുഹമ്മദ് സുഹൈൽ ചേരാൻകൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ് ഹുസൈൻ പന്നിപ്പാറ എന്നിവരെ പിടികൂടി കേസെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ എം ഡി എം എ യുടെ മൊത്ത വില്പനക്കാരെ കുറിച് വിവരങ്ങൾ ലഭിക്കുകയും തുടർന്ന് വിദ്യാനഗർ ഇൻസ്പെക്ടർ വി വി മനോജിന്റെയും എസ് ഐ പ്രശാന്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഖ്യപ്രതി പിടിയിൽ ആയത് .
ഒരു മാസത്തിനിടെ കാസർകോട് ജില്ലാ പൊലീസ് രജിസ്റ്റർ ചെയ്തത് 106 ലഹരി മരുന്ന് കേസുകളാണ് . ഇതിൽ കാസർകോട് സബ് ഡിവിഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് 62 കേസുകളാണ്. നേരത്തെ കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരുമ്പോളാണ് പിടികൂടിയിരുന്നതെങ്കിൽ ഇത്തവണ പൊലീസ് തന്ത്രം മാറ്റിയതോടെയാണ് ലഹരി വേട്ട ഉർജ്ജിതമായത്. വിൽക്കുന്നവരെ മാത്രമല്ല ഉപോയോഗിക്കുന്നവരെയും പിടികൂടി രക്ഷിതാക്കളുടെ പിന്തുണയോടെ ചോദ്യം ചെയ്യുകയും വിതരണക്കാരെ കണ്ടത്തി പിന്തുടർന്നു പിടികൂടുന്ന രീതിയാണ് കാസർകോട് പൊലീസ് ഇപ്പോൾ കൈക്കൊള്ളുന്നത് .
പൊലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്