- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏഴുഫോണുകൾ മോഷ്ടിച്ച കേസ്; യുവാവ് റിമാൻഡിൽ

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്നും ഏഴ്ഫോണുകൾ മോഷ്ടിച്ച കേസിൽ പിടിയിലായ യുവാവ് റിമാൻഡിൽ. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഫോണുകൾ മോഷ്ടിച്ച തയ്യിൽ ചിറക്കൽ ഹൗസിലെ മുഹമ്മദ് ആഷിഖാണ്(29)ണ് അറസ്റ്റിലായത്. പ്രതിയെ പിടികൂടിയ പൊലിസ് കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് രണ്ടാഴ്‌ച്ചയ്ക്കു ശേഷം പ്രതി പിടിയിലായത്. ഇയാൾ മോഷടിച്ച ഐ ഫോണുകൾ ഉൾപ്പെടെയുള്ള ഏഴെണ്ണവും സിറ്റി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഉരുവച്ചാലിലെ മുംതാസ്, മെഹ്റുന്നിസ, അഴീക്കോട് ചാലിലെ മസിക, താഴെചൊവ്വയിലെ ഫാത്തിമ, മുണ്ടേരിയിലെ മറിയം, ചോലോറയിലെ സീമ, മേലെചൊവ്വയിലെ പ്രയംവി, എന്നിവരുടെ ഫോണുകളാണ് യുവാവ് മോഷ്ടിച്ചത്.
എല്ലാ ഫോണുകളും സ്ത്രീകളുടെ വാർഡിൽ കയറിയാണ് ആഷിഖ് മോഷ്ടിച്ചത്. ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിലെ ചവറ്റുകൊട്ടയിൽ സൂക്ഷിച്ചതിനു ശേഷം ഒരാഴ്‌ച്ച കഴിഞ്ഞാണ് ഫോൺ ഇവിടെ നിന്നും കടത്തിയിരുന്നത്. റെയിൽവെ സ്റ്റേഷനരികിലെ കടയിലാണ് ഇയാൾ ഫോണുകൾ വിൽപ്പന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
എന്നാൽ ഇത്തരം ഫോണുകളിലൊന്നിൽ മാതാവിന്റെ സിംകാർഡ് ഇട്ടുകൊണ്ടു ഇയാൾ ഉപയോഗിച്ചിരുന്നു. ഇതാണ് പൊലീസ് അന്വേഷണത്തിൽ കുടുങ്ങാൻ ഇടയാക്കിയത്. നേരത്തെ കഞ്ചാവ്, മദ്യവിൽപന കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു.അന്വേഷണത്തിന് കണ്ണൂർ സിറ്റി സി. ഐ രാജീവ് കുമാർ, എസ്. ഐ പി.കെ സുമേഷ്, എ. എസ്. ഐ രാജേഷ്, സി. പി.ഒ സജിത്ത് എന്നിവർ പങ്കെടുത്തു.


