പെരിങ്ങോം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വാട്സ് ആപ്പിലൂടെ അശ്ലീലസന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുത്ത യുവാവിനെതിരെ പൊലിസ് പോക്സോചുമത്തി കേസെടുത്തു.കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

പെരിങ്ങോം പാടിച്ചാൽ സ്വദേശി അജ്നാസിനെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലിസ് കേസെടുത്തത്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 15 വയസുകാരിയുടെ മൊബൈൽ ഫോണിലേക്കാണ് യുവാവ് അശ്ളീല സന്ദേശങ്ങൾ അയച്ചത്. പെരിങ്ങോം പൊലിസാണ് കേസെടുത്തത്.