കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിരവധി പിടിച്ചുപറി മോഷണ കേസുകളിലെ പ്രതികളായ രണ്ടുപേരെ പൊലിസ് പിടികൂടി. ചിറക്കൽ സ്വദേശിയായ കെ.വി ഗിരീശൻ(48) ഇരിട്ടി പുന്നാട്ടെ കെ.വി സജേഷ്(32) എന്നിവരെയാണ് ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് കണ്ണൂർ പ്രസ്‌ക്ലബ് റോഡിൽ ദുരൂഹസാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലിസ് അറസ്റ്റു ചെയ്തത്.

ഇവർ വീണ്ടുമൊരു കവർച്ച ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നും കത്തിയും സ്‌ക്രൂവും സഹിതമാണ് പിടികൂടിയതെന്നും പൊലിസ് പറഞ്ഞു. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയായ ഇരുവരും അടുത്ത കാലത്താണ് ജയിലിൽ നിന്നുമിറങ്ങിയത്.