- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാ സഹോദരിയെയും ഭർത്താവിനെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ; ആക്രമണം സ്വത്ത് തർക്കത്തെ തുടർന്ന്

കണ്ണൂർ: സ്വത്ത് സംബന്ധമായ തർക്കത്തിൽ ഭാര്യാ സഹോദരിയെയും ഭർത്താവിനെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലക്കോട് കല്ലൊടി കുരിശുപള്ളിക്ക് സമീപത്തെ മുതുപുന്നക്കൽ പ്രിൻസ് അബ്രഹാമിനെ (57) യാണ് ആലക്കോട് പൊലീസ് ഇൻസ്‌പെക്ടർ എംപി.വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കൃത്യത്തിനു പയോഗിച്ച പുതിയ വാക്കത്തി റോഡരികിലെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് സംഘം കണ്ടെത്തി. ഭാര്യാ സഹോദരി ഭർത്താവ്വെള്ളാട് പള്ളി കവലയിൽ താമസിക്കുന്ന പടാരത്തിൽ ജോയെയും ഭാര്യ അഡ്വ. ലൈലയെയുമാണ് ചേച്ചി സലോമിയുടെ ഭർത്താവായ മുതുകുന്നേൽ പ്രിൻസ് ജോയുടെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം വാക്കത്തികൊണ്ട് വധിക്കാൻ ശ്രമിച്ചത്.
ലൈലയുടെയും സലോമിയുടെയും കൂടിയാന്മയിലുള്ള തറവാട്ടു വീട്ടിൽ സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്. മാധ്യസ്ഥതയിലും പൊലീസിൽ നിന്നുമായി താല്ക്കാലിക പരിഹാരമുണ്ടായിരുന്നു.ഇതിനിടെ ലൈലയുടേയും, സലോമിയുടേയും സഹോദരി കന്യാസ്ത്രീയായ യുവതി കന്യാസ്ത്രീ പട്ടം ഒഴിവാക്കി മഠത്തിൽ നിന്നും വീട്ടിൽ മടങ്ങിയെത്തി വിവാഹം കഴിക്കുകയും ആ വിവാഹത്തിന് അമ്മ ഏലിയാമ്മയുടെ വീതത്തിലുള്ള ഭൂസ്വത്ത് വിറ്റ് ചെലവ് നടത്തുകയും ചെയ്തിരുന്നു.
ഇതിന് ശേഷം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കം രൂക്ഷമായിരുന്നു. ഏലിയാമ്മയുടെ മകൻ കുര്യനും മറ്റും ചേർന്ന് മാതാവ് ഏലിയാമ്മായെ നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റി കൊണ്ടു പോയി കണ്ണൂർ ആശീർവാദ് ഹോസ്പിറ്റലിൽ മാനസികരോഗത്തിന് ചികിത്സിപ്പിക്കാൻ എന്ന രീതിയിൽ അഡ്‌മിറ്റ് ചെയ്യുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഏലിയാമ്മയെ കുടിയാന്മല പൊലീസെത്തി ഇതിനിടെ മോചിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.
ഏലിയാമ്മയുടെ പരാതിയിൽ കൂടിയാൻ മല പൊലീസ് കേസെടുത്തിരുന്നു., ഈ കേസിൽ മകനായ കുര്യനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് ഇയാൾ റിമാൻഡിൽ കഴിയുകയാണ്.പരാതിക്കാരിയായ ഏലിയാമ്മയുടെ മറ്റ് മക്കളായ ചെമ്പേരിയിലെ ഷൈലമ്മയും , കരുവൻചാൽ കല്ലൊടിയിലെ സലോമിയും, കുര്യച്ചന്റെ ഭാര്യയുമാണ് ഈ കേസ്സിലെ മറ്റ് പ്രതികൾ. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് സംബന്ധമായ തർക്കവും, കേസ്സിൽ പ്രിൻസിന്റെ ഭാര്യ സലോമി പ്രതിയായതും , വെട്ടുകൊണ്ട ജോ യുടെ ഭാര്യ അഡ്വ: ലൈലാമ്മ, ഏലിയാമ്മയുടെ പക്ഷത്ത് നിന്നതും മൂലമുള്ള വിരോധമാണ് പ്രിൻസ് ഇവരെ വധിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ ഗുരുതരമായ പരിക്കുപറ്റിയ ജോയും പരിക്കുപറ്റിയ ഭാര്യ ലൈലാമ്മയും കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.


