കണ്ണുർ: വധശ്രമ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. ആലക്കോട് ഉദയഗിരി ചീക്കാട് സ്വദേശി ഒലവത്തൂർ ഉന്മേഷിനെ (34)യാണ് ആലക്കോട് പൊലീസ് ഇൻസ്‌പെക്ടർ എംപി.വിനീഷ് കുമാർ അറസ്റ്റു ചെയ്ത് സെക്ഷൻ മൂന്ന് പ്രകാരം ജയിലിലടച്ചത.

 ഗുണ്ടാ നിയമമായകാപ്പ നിയമപ്രകാരമാണ് ആറ് മാസം വരെ വിചാരണ കൂടാതെ പ്രതിയെ ജയിലിലടച്ചത്. ചീക്കാട് സ്വദേശി ബാബുവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചതും, യുവാവിനെ സുള്ള്യയിലേക്ക് തട്ടിക്കൊണ്ടുപോയി സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസ്,ആലുവ റെയിൽവെ സ്റ്റേഷനിലെ പിടിച്ചുപറിക്കേസ് ഉൾപ്പെടെ പത്തോളം കേസിൽ പ്രതിയാണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്. പ്രതിയെകണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു.