- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
ചെറുപുഴ: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെറുപുഴ കോഴിച്ചാൽ സ്വദേശി വി.കെ അജിത് കുമാറിനെയാ(45)ണ് ചെറുപുഴ എസ്. ഐ എംപി ഷാജി അറസ്റ്റു ചെയ്തത്.
മൂന്ന് ദിവസം മുൻപാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലിസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമാണ് കുറ്റാരോപിതനെതിരെ പോക്സോ കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Next Story


