- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

പേരാവൂർ: പേരാവൂർ വെള്ളർവള്ളിയിൽ ശ്രീനരസിംഹ ക്ഷേത്രത്തിൽ കവർച്ച നടത്തിയ തുരപ്പൻ സന്തോഷ് ഉൾപ്പെടെ രണ്ടു മോഷ്ടാക്കൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവായ പുലിക്കുരുമ്പയിലെ നെടുമല സന്തോഷെന്ന തുരപ്പൻ സന്തോഷ്(40) മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി രാകേഷ്(34) എന്നിവരെയാണ് പേരാവൂർ പൊലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിനു ശേഷമാണ് പ്രതികളെ കൂട്ടുപുഴയിൽ വെച്ചു പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 21-നാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഓട് ഇളക്കിമാറ്റി അകത്ത് കടന്ന് ശ്രീകോവിലിന്റെ പൂട്ടു തകർത്ത് അകത്ത് കടന്നാണ് ഭഗവാന് നിത്യവും ചാർത്തുന്ന സ്വർണമാലയും താലിയും കവർന്നത്.
ക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരം തകർത്ത് പണവും കവർന്നിട്ടുണ്ട്. പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പേരാവൂർ പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും റിമാൻഡ് ചെയ്തു.


