- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: കണ്ണൂരിൽ പിടിച്ചുപറി കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. അഞ്ചുകണ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഇർഷാദിനെയാ(27)ണ് ടൗൺ എസ്. എച്ച്. ഒ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാൾ തൃശൂർ സ്വദേശി ഷഫീഖിൽ നിന്നാണ് 600രൂപ പിടിച്ചു പറിക്കാൻ ശ്രമിച്ചത്. ഇർഷാദ് നേരത്തെ പത്തോളം കേസിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. മോഷണം, പിടിച്ചു പറികേസുകളിലെ പ്രതിയാണിയാൾ. ഇർഷാദിനെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


