മയ്യിൽ: കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളിയും കമ്പിലിൽ താമസക്കാരനുമായ സഹവാജ(36)നെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫി്സ് പ്രിവന്റിവ് ഓഫിസർ എം.വി അഷ്റഫും സംഘവും പിടികൂടിയത്.

മയ്യിൽ, കമ്പിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് 25 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. കൊളച്ചേരി ഭാഗങ്ങളിൽ ഇയാൾ നേരത്തെ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി വിനേഷ്, കെ.ശരത്,പി. ആർ വിനീത് എന്നിവർ പങ്കെടുത്തു.