കണ്ണൂർ: കഞ്ചാവുമായി യുവാവിനെ പിടികൂടി. മാട്ടൂൽ സൗത്ത് സ്ട്രീറ്റ് നമ്പർ 36 ഖിളർപള്ളിക്ക് സമീപത്തെ സബക്ക വീട്ടിൽ മുഹമ്മദ്കുഞ്ഞിയുടെ മകൻ സാമുൽ റാസി സബക്ക(31) 'നെയാണ് കഞ്ചാവുമായി പിടികൂടിയത്.

പാപ്പിനിശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ദ്കുമാറും സംഘവും പാപ്പിനിശേരി, ചെറുകുന്ന്, പഴയങ്ങാടി, മാടായി ഭാഗങ്ങളിൽ നടത്തിയ റെയിഡിനിടയിലാണ് ഇയാൾ കുടുങ്ങിയത്. 25-ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

സാമുൽറാസിയുടെ പേരിൽ എൻ.ഡി.പി.എസ് കേസെടുത്തു. പ്രിവന്റിവ് ഓഫീസർ ടി.സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ്, വിനോദ്, ഷഫീക്ക് എന്നിവരും റെയിഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു