- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് തന്നു; പീഡനത്തിന് ഇരയാക്കി, ഫോട്ടോയും വീഡിയോയും കാട്ടി ബ്ലാക്ക്മെയിൽ ചെയ്ത് 74 ലക്ഷം തട്ടി; കേസ് കൊടുത്തിട്ടും കണ്ണൂർ സ്വദേശി ഫൈസലിനെ രക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് യുവതി
കണ്ണൂർ: ഗൾഫിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കണ്ണൂർ താണെ സ്വദേശി ഫൈസൽ തന്നെ പ്രണയം നടിച്ച് പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപിച്ച് കാസർകോഡ് സ്വദേശിനി. ഫൈസൽ പ്രണയം നടിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ജ്യുസിൽ മയക്കുമരുന്ന് കലർത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 78 ലക്ഷം രൂപ തട്ടിയെടുത്തു. ഫൈസലിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ പരാതി. വിദ്യാനഗർ സ്വദേശിനിയായ യുവതിയാണ് കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണവുമായി രംഗത്തുവന്നത്.
2005 ൽ കണ്ണൂർ ശ്രീ ശങ്കരാചര്യയിൽ പഠിക്കുമ്പോഴാണ് കണ്ണൂർ താണയിലെ വീട്ടിലേക്ക് പ്രണയം നടിച്ചു തന്നെ കൂട്ടിക്കൊണ്ടുപോയത്. വീട്ടിൽ ഉമ്മയും പെങ്ങളുമുണ്ടെന്നും അവരെ പരിചയപ്പെടുത്തി തരാമെന്നു പറഞ്ഞായിരുന്നു വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ ഈ സമയം അവിടെയാരുമുണ്ടായിരുന്നില്ല. അതു ചോദിച്ചപ്പോൾ ഉമ്മ പെങ്ങളെയും കൂട്ടി ആശുപത്രിയിൽ പോയതാണെന്നും പെട്ടെന്ന് വരുമെന്ന് പറഞ്ഞ് എന്നെ അവിടെ ഇരുത്തി എനിക്ക് കുടിക്കാൻ ജ്യുസ് തന്നു. അതു കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു മയക്കം വന്നു. പിന്നെ ഫൈസൽ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനു ശേഷം ഫോട്ടോയും വീഡിയോയും വീട്ടുകാരെ കാണിക്കുമെന്ന് പറഞ്ഞ് പീഡനം തുടർന്നതായും യുവതി ആരോപിച്ചു.
തന്നെ വിവാഹം ചെയ്യുമെന്ന് ഉറപ്പു നൽകിയതിനു ശേഷം മുങ്ങിയ ഫൈസലിനെ പിന്നീട് കാണുന്നത് താൻ ഖത്തർ എംബസിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുമ്പോഴാണ്. അപ്പോഴും അയാൾ ഭീഷണി തുടർന്നു. അബുദാബിയിലും ഖത്തറിലും താമസിച്ചിരുന്ന ഫൈസൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് അവിടെ നിന്നാണ് അറിയുന്നത്. ഗൾഫിൽ ഫൈസലിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസുകൾ ഒഴിവാക്കാൻ പണം വേണമെന്നു ആവശ്യപ്പെടുകയും പഴയ ഫോട്ടോകൾ സോഷ്യൽ മീഡിയയിലുടെ കാണിക്കുമെന്ന് പറഞ്ഞ് തന്നെ വീണ്ടും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഖത്തറിൽ നിന്നും കണ്ടുമുട്ടിയപ്പോൾ ഇയാളും ഉപ്പയും പല തവണ ഭീമമായ തുക കടമെന്ന പേരിൽ കൈപ്പറ്റിയതായി യുവതി പറഞ്ഞു. ഇതിനൊക്കെ വ്യക്തമായ രേഖകൾ കൈവശമുണ്ട്. മയക്കുമരുന്നിനടിമയായ ഫൈസൽ കൈയിലുള്ള പാടുകൾ ആരും കാണാതിരിക്കാൻ ടാറ്റുകുത്തിയാണ് നടക്കുന്നത്. ചൈന, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായുള്ള സഹവാസത്തിനും പബ്ബിൽ പോയി പണം ധൂർത്തടിച്ചിരുന്ന ഇയാൾ തന്നെ ശാരീരികമായി അക്രമിക്കുകയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഇതു സംബന്ധിച്ചു 2019 ഡിസംബർ 12ന് കണ്ണുർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തന്നെ ബലാത്സംഗം ചെയ്തതിനും ഭീഷണിപ്പെടുത്തി 74,74,449 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനും എതിരെ ഇയാൾക്കെതിരെ കേസ് കൊടുത്തു.
ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതിന്റെയും രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതനുസരിച്ച് ക്രൈം നമ്പർ 1369/2019 ആയി പൊലീസ് എഫ്.ഐ.ആർ ഇടുകയും ചെയ്തു. അതിനു ശേഷം പലവട്ടം ഫൈസൽ തന്റെ ഉപ്പയെയും ഉമ്മയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് കാസർകോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കണ്ണുർ പൊലീസിനെപ്പോലെ കാസർകോട് പൊലീസും പ്രതി ഗൾഫിലായതിനാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
പക്ഷെ ഫൈസലിനെതിരെ നിലവിൽ വാറണ്ടുള്ളതിനാൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് എട്ടിന് ഫൈസൽ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നിരുന്നു വരുന്ന സമയത്ത് ഇയാളെ കണ്ണുർ വിമാനത്താവളത്തിൽ വെച്ചു കണ്ണുർ ടൗൺ പൊലീസ് കസറ്റ് ഡിയിലെടുത്തുവെന്നും കോടതിയിൽ ഹാജരാക്കിയെന്നുമാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ സ്ത്രീ പീഡന കേസിലെ പ്രതിയായ ഇയാൾക്ക് ജാമ്യം കിട്ടിയത് പൊലിസ് ഒത്തുകളിച്ചതിനാലാണ് കണ്ണുർ ടൗൺ സിഐ ശ്രീജിത്ത് കോടേരിയാണ് ഇതിനു വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുത്തത്.
അങ്ങനെയാണ് അയാൾക്ക് ജാമ്യം കിട്ടിയതെന്നും യുവതി ആരോപിച്ചു. നേരത്തെയുണ്ടായിരുന്ന സിഐ കൃത്യമായി കാരണങ്ങൾ അന്വേഷിച്ചിരുന്നു എന്നാൽ ശ്രീജിത്ത് കോടേരി കണ്ണുർ ടൗൺ സ്റ്റേഷന്റെ ചുമതലകൾ വഹിക്കാൻ തുടങ്ങിയതു മുതലാണ് കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും പരാതിക്കാരിയായ തന്നെ അറിയിക്കാറില്ല. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്