- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യവീട്ടിലെത്തി കത്തിക്കാട്ടി കാർ തകർത്ത സംഭവം; പ്രവാസിക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു

കണ്ണൂർ: ഭാര്യയുമായി പിണക്കത്തിൽ കഴിയവെ രാത്രിയിൽ മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി കാർ തകർത്തതിന് പ്രവാസിക്കെതിരെ മയ്യിൽ പൊലിസ് കേസെടുത്തു. മയ്യിൽ ചേലെരിമുക്ക് സ്വദേശിനി പാലക്കൽ വീട്ടിൽ ലിജിന(36)യുടെ പരാതിയിലാണ് ഭർത്താവ് ഷാമേജിനെ(43)തിരെ കേസെടുത്തത്.
ലിജിനയുടെ സഹോദരന്റെ കാർ പോർച്ചിൽ നിർത്തിയിട്ട കാറാണ് ഇയാൾ തകർത്തത്. ഒരാഴ്ചമുൻപാണ് പ്രവാസി നാട്ടിലെത്തിയത്. കഴിഞ്ഞ 14ന് രാവിലെ പതിനൊന്നു മണിയോടെ മദ്യലഹരിയിൽ കത്തിയുമായി തന്റെ വീട്ടിലെത്തിയ ഭർത്താവ് കത്തിവീശി തന്നെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതിനു ശേഷം പോർച്ചിൽ നിർത്തിയിട്ട കാർ തകർത്തുവെന്നാണ് യുവതിയുടെ പരാതി.
അഞ്ചുവർഷക്കാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഗൾഫിൽ നിന്നെത്തിയ ഇയാൾ ഭാര്യയെ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങളുടെ എതിർപ്പുകാരണം നടന്നിരുന്നില്ല. ഈ വൈരാഗ്യത്തിലാണ് സഹോദരന്റെ കാർ തകർത്തതെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


