കണ്ണൂർ: ഭർതൃമതിയെ വിവാഹവാഗ്ദാനം നൽകി വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി പള്ളിയിലെ ഉസ്താദ് പീഡിപ്പിച്ചതായി പരാതി. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുൽ നാസർ ഫൈസി ഇർഫാനിക്കെതിരെയാ(36)ണ് യുവതിയുടെ പരാതിയിൽ പൊലിസ് കേസെടുത്തത്.

2021- ഓഗസ്റ്റ് ഒന്നിനും 2022 മാർച്ച് ഒന്നിനും ഇടയിൽ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്നു യുവതി പരിയാരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിവാഹിതനും പിതാവുമായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താൻ പുനർവിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട് ഇവരെ പലതും പറഞ്ഞ് വശീകരിച്ചു ഒളിച്ചോടുകയുമായിരുന്നു.

പിന്നീട് ഉസ്താദിന്റെ ഭാര്യയും യുവതിയുടെ ഭർത്താവും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിച്ചോടിയ ഇരുവരും പരിയാരം പൊലീസിൽ നാടകീയമായ ഹാജരായി തങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനച്ചതായി അറിയിച്ചിരുന്നു. എന്നാൽ അബ്ദുൽ നാസർ ഫൈസി ഇർഫാനി പിന്നീട് വാക്കുമാറ്റുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ വിവാഹിതയായ യുവതിക്ക് രണ്ടുമക്കളുണ്ട്.