- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ പള്ളിക്കുന്നിൽ വൻലഹരി വേട്ട; മൊത്തവിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻലഹരിവേട്ട.കണ്ണൂർ പള്ളിക്കുന്നിൽ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ റെയ്ഡിൽലഹരിവസ്തുക്കളുടെ ശേഖരം പിടികൂടി. പള്ളിക്കുന്നിലെ വാടക വീട്ടിൽ നടന്ന റെയ്ഡിൽ 1100ഗ്രാം കഞ്ചാവ്, രണ്ട് കെയ്സ് കർണാടക മദ്യം, ഒൻപതു ചാക്ക് പുകയില ഉൽപന്നങ്ങൾ എന്നിവയാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. ഇവിടെ നിന്നും കണക്കിൽപ്പെടാത്ത മൂന്ന് ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൊറ്റാളി സ്വദേശി എ.നാസറിനെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡു നടത്തിയത്. നേരത്തെ കണ്ണൂരിൽ 1.950ഗ്രാം എം.ഡി. എം. എയുമായി കണ്ണൂർ നഗരത്തിൽ ദമ്പതികൾ പിടിയിലായ സംഭവത്തിനു ശേഷം കണ്ണൂർ നഗരത്തിൽ മയക്കുമരുന്ന് വിൽപനയ്ക്കെതിരെ പൊലിസ് റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. ഈ കേസിൽ നൈജീരിയൻ സ്വദേശിനിയും രണ്ടുദമ്പതികളും കേസിലെ മുഖ്യപ്രതികളുമുൾപ്പെടെ ഒൻപതുപേർ അറസ്റ്റിലായിട്ടുണ്ട്.


