തളിപ്പറമ്പ്: വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാത്ത 80ലക്ഷത്തിന്റെ കള്ളപണവുമായി മഞ്ചേശ്വരം സ്വദേശിയായ യുവാവ് പിടിയിൽ. മഞ്ചേശ്വരം ഉദ്യാവറിലെ ബി.ഖാലിദിനെയാ(35)ണ് തളിപ്പറമ്പ് സി. ഐ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്‌ച്ച അർധരാത്രി തളിപറമ്പ് ചിറവക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നാണ് പണം പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജൂവലറികളിലേക്ക് സ്വർണം വാങ്ങുന്നതിനായി പണവുമായി വന്നതെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി. എന്നാൽ കണ്ടെടുത്ത പണത്തിന് രേഖകളൊന്നുമില്ല. ഇതേ തുടർന്ന്പണം പൊലിസ് കോടതിയിൽ ഹാജരാക്കി.റെയ്ഡിൽ എസ്. ഐമാരായ പി.സി സഞ്്ജയ്കുമാർ,ഗംഗാധരൻ,സി.പി.ഒമാരായ അഷ്റഫ്,സനീഷ്,ജിജു,വിനിൽ,അനൂപ് എന്നിവരും പങ്കെടുത്തു.