തലശേരി: സി.പി. എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസൻ (52) വധക്കേസിൽ റിമാന്റിൽ കഴിയുന്ന നാല് പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 11 നും 12 നുമായി ജില്ലാ കോടതി പരിഗണിക്കും.കുറ്റാരോപിതരിൽ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പ്രത്യേകമാവും രണ്ടും നാലും പ്രതിസ്ഥാനത്തുള്ളവർ ഒന്നിച്ചുമാണ് ജാമ്യഹരജി നൽകിയത്. ഒന്നാം പ്രതിയും തലശ്ശേരി നഗരസഭാ കൗൺസിലറും ബിജെപി.യുടെ പ്രാദേശിക നേതാവുമായ കെ.ലിജേഷ് നൽകിയ ഹരജി യിൽ 11നാണ് കോടതി വാദം കേൾക്കുന്നത്.

ലിജേഷിന് വേണ്ടി കണ്ണൂരിലെ അഡ്വ.അംബികാസുതനാണ് ഹാജരാവുന്നത്. രണ്ടാം പ്രതി കോടിയേരിയിലെ കെ.വി.വി മിൻ, മൂന്നാം പ്രതി ഗോപാല പേട്ടയിലെ സുനേഷ് നിവാസിൽ എം സുനേഷ് എന്ന മണി, നാലാം പ്രതി കോടിയേരി ദേവീകൃപയിൽ അമൽ മനോഹരൻ എന്നിവർ സമർപ്പിച്ച ഹരജി ഇന്നലെ പരിഗണിച്ചുവെങ്കിലും പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടർന്ന് ഈ മാസം 12 ലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രവരിയിൽ പുലർച്ചെ ഒന്നരയോടെയാണ് മത്സ്യ തൊഴിലാളിയായ ഹരിദാസനെ വിട്ടുമുറ്റത്തിട്ട് വെടിക്കൊന്നത് . ഈ കേസിൽ ഇതുവരെയായി 13 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്.