- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രദർശനത്തിനു പോയ യുവാവിനെ തടഞ്ഞു നിർത്തി പേരു ചോദിച്ച് ആക്രമണം; പണവും മൊബൈൽ ഫോണും കൊള്ളയടിച്ചത് നാലംഗ സംഘം; കാസർകോട്ട് രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു പേരെ അറസ്റ്റു ചെയ്തു.
വിദ്യാനഗർ ബാരിക്കാട് പാമ്പാച്ചിക്കടവിലെ ചന്ദ്ര (32)നെയാണ് ആക്രമിച്ചത്. ഇരുകാലുകൾക്ക് വെട്ടും ഇരുമ്പു വടികൊണ്ടുള്ള അടിയുമേറ്റ ഇയാളെ നായനാർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന തന്നെ നാലംഗസംഘം തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നുവെന്നു ചന്ദ്രൻപറയുന്നു.
പേര് ചോദിച്ച സംഘം ഇരുമ്പുവടികളും വടിവാളുകളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. അക്രമിസംഘം സ്ഥലം വിടുന്നതിനു മുമ്പ് പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തതായി വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ വി വി മനോജ് പറഞ്ഞു. ഇവരിൽ അസ്‌കർ, അബ്ദുൽ ഫായിസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ മറ്റൊരു പ്രതിക്കെതിരെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്