ആദൂർ: കാറിൽ കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീർ, ഷെയ്ഖ് അബ്ദുൽ നൗഷാദ്, ഷാഫി, ബണ്ട്വാൾ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

കാസർകോട് സിഐക്ക് അജിത് കുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എക്സൈസും പൊലീസും പരിശോധന നടത്തുകയായിരുന്നു. ആദൂർ കുണ്ടാറിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് എം.ഡി. എം.എയുമായി വരികയായിരുന്ന കാർ തടഞ്ഞതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം മയക്കുമരുന്ന് കാറിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കാറും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വിൽപ്പനക്കായാണ് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് ഇൻസ്പെക്ടർ ജോയ് ജോസഫ് വ്യക്തമാക്കി. എം.ഡി.എം. എ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡി വൈ എസ് പി മാരായ സുനിൽ കുമാർ, പി ബാലകൃഷ്ണൻ നായർ നിർദ്ദേശത്തെ തുടർന്ന് ആദൂർ ഇൻസ്‌പെക്ടർ എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തന്നെ പരിശോധനക്കിറങ്ങിയിരുന്നു.

റിറ്റ്‌സ് കാറിൽ കാസർകോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നറിഞ്ഞ് ഈ കാറിനെ കർണാടകയിൽ നിന്ന് തെന്നെ ഡാന്‌സാഫ് സ്‌ക്വാഡ് അംഗങ്ങളെയായ രാജേഷ് ഓസ്റ്റിൻ തമ്പി ശിവകാകുമാർ സജീഷ് എന്നിവർ പിന്തുടർന്നിരുന്നു. പൊലീസാണെന്ന് അറിയാതിരിക്കാൻ രണ്ട് കാറുകളിലായിരുന്നു ഇവരെ പിന്തുടർന്നത്. അതിനിടെ മയക്കുമരുന്ന് കടത്തുകാർ സഞ്ചരിച്ച കാർ ആദൂർ പൊലീസ് സ്റ്റേഷന് സമീപം പടിയത്തടുക്കയിൽ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾ കുറുകെയിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ജീപ്പെത്തി കുറുകെയിട്ടു. ഡാന്‌സാഫ് സ്‌ക്വാഡ് പ്രതികളെ സാഹസികമായി പിടികൂടിയപ്പോൾ കാർ പരിശോധിച്ച എക്സൈസ് മയക്കുമരുന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതെ സമയം പ്രതികളായ സമീർ സജീവ കോൺഗ്രസ് പ്രവർത്തകനാണ് . മാത്രമല്ലേ മയക്കുമരുന്നതീരെ വലിയ രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തന്റെ മയക്കു മരുന്ന് കച്ചവടത്തിന് പരിചയയായിട്ടാണ് രാഷ്ട്രീയ പ്രവർത്തനം മറ്റു പൊതുകാര്യങ്ങളും നടത്തി വന്നിരുന്നത്. പൊലീസിന് തന്നെ ഒറ്റിയത് ഗ്രൂപ് രാഷ്ട്രീയത്തിന്റെ ഭാഗമായയാണ് എന്നാണ് ടീയാൻ ചില സുഹൃത്തുക്കളോട് പങ്കുവെച്ചത് .തന്റെ രാഷ്ട്രീയ ഭാവി തകർത്ത നേതാക്കളുടെ അണിയറ രഹസ്യങ്ങൾ കത്തിലൂടെ പുറത്തുവിടുമെന്നും ഇയാൾ വെല്ലുവിളിച്ചതായും പറയപ്പെടുന്നു.