കണ്ണൂർ: വിവാഹമോചന കേസ് നൽകിയ വൈരാഗ്യത്തിൽ ഭാര്യയെ കത്തികൊണ്ടു കുത്തുകയും ഇരുമ്പ് വടികൊണ്ടു തലയ്ക്കടിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. തളിപ്പറമ്പ് കാനൂൽ കടമ്പേരിയിലെ സുമേഷിനെയാ(50)ണ് മയ്യിൽ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകുന്നേരം നാലുമണിക്കാണ്കേസിനാസ്പദമായ സംഭവം. മയ്യിൽ പൊയ്യൽ റോഡിൽ സഹോദരിക്കൊപ്പം താമസിക്കുന്ന 38 വയസുകാരിയായ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറിയ സുമേഷ് മദ്യലഹരിയിൽ കത്തികൊണ്ടു കൈക്ക് കുത്തുകയും ഇരുമ്പ് വടികൊണ്ടു തലയ്ക്കടിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയിൽ നിന്നും മൊഴിയെടുത്ത പൊലിസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.