- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ട് ഉടമയെ കിഡ്നാപ്പ് ചെയ്ത് മർദ്ദിച്ച് വഴിയിൽ തള്ളിയ കേസ്; കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ ചാലാട്ടെ വീട്ടിൽ നിന്നും റിസോർട്ട് ഉടമയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു അവശനാക്കി വഴിയിലുപേക്ഷിച്ച കേസിൽ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തു. അഴീക്കോട് ആറാംകോട്ടം നാലുമുക്കിൽ കക്കിരിയൻ ഹൗസിൽ പി.വി രഞ്ജിത്ത്കുമാർ(57) മേലെചൊവ്വയിലെ നെല്ലിയോട്ട് വീട്ടിൽ റിനോയ് അനിൽ(29) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ റിസോർട്ട് ഉടമയായ ചാലാട്ടെ ശ്രീനന്ദനത്തിൽ ശ്രീരഞജനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിൽക്കുകയായിരുന്ന ശ്രീരഞ്ചനെ ആൾട്ടോകാറിലെത്തിയ പ്രതികൾ ബലമായി കാറിൽ പിടിച്ചുകൊണ്ടുപോവുകയും രഞ്ജിത്ത്കുമാർ താമസിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ചതിനു ശേഷം കണ്ണൂരിലെ ബസ്് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയുമായിരുന്നു.
റിസോർട്ട് ഉടമയുടെ മരുമകളുടെ ഭർത്താവായ രഞ്ജിത്ത് കുമാർ വിവാഹമോചന കേസ് നടത്തിക്കൊണ്ടിരിക്കെ ഈ വിഷയത്തിൽ ശ്രീരഞ്ജൻ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. നേരത്തെ തന്നെ ശ്രീരഞ്ജനെതിരെ രഞ്ചിത്ത് കുമാർ ഭീഷണി മുഴക്കിയതായി പരാതിയുണ്ട്. ശ്രീരഞ്ജന്റെ ഭാര്യ ജ്യോതി നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.


