കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനൊന്നുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പൊലിസ് കേസെടുത്തു. മലപ്പട്ടം സ്വദേശിയും വിവാഹിതനുമായ 38 വയസുകാരനെതിരെയാണ് പൊലിസ് പോക്സോ ചുമത്തി കേസെടുത്തത്.

കഴിഞ്ഞ ഒരുവർഷമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഈ വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന്പറഞ്ഞ് മൊബൈലിൽ അശ്ളീലചിത്രം കാണിച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് യുവാവ് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. തുടർന്ന് കണ്ണൂർ ചൈൽഡ്ലൈനിൽ വിവരമറിയിക്കുകയായിരുന്നു.െൈ ചൽ്ഡ് ലൈൻ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് രക്ഷിതാക്കൾ മയ്യിൽ പൊലിസിൽ പരാതി നൽകിയത്.