- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രഷർ വാടകയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടിയ കേസ്; പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി മരിച്ചു

കണ്ണൂർ: വഞ്ചനാക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശി മരിച്ചു. ശ്രീകണ്ഠാപുരം പൊലീസ് കഴിഞ്ഞ ദിവസം വഞ്ചനാ കേസിൽ കസ്റ്റഡിയിലെടുത്ത കർണാടക ചിത്രദുർഗ സ്വദേശി ശിവകുമാറാ(56)ണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ശിവകുമാറിനെ അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്കാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പൊലീസ് പറയുന്നത്. ക്വാറി ഉടമയായ ശിവകുമാറിന്റെ പേരിൽ നിടുവാലൂർ സ്വദേശിനിയാണ് പത്തുലക്ഷംരൂപ വങ്ങി വഞ്ചിച്ചുവെന്ന് പരാതി നൽകിയത്. കർണാടകയിലെ ധാവൻകരെയിൽ തന്റെ ഉടമസ്ഥതയിലുള്ള ക്രഷർ ലീസിന് നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ കൂട്ടുമുഖത്തെ ജെമിനിരാജിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി പത്തുലക്ഷം രൂപ വാങ്ങിയ ശേഷം ക്രഷീർ ലീസിന് നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
പണം നൽകിയവർ നടത്തിയ അന്വേഷണത്തിൽ ശിവാകുമാറിന്റെ പേരിൽ ക്രഷറില്ലെന്നും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ക്രഷർ കാണിച്ചു തട്ടിപ്പു നടത്തിയതാണെന്ന് ബോധ്യപ്പെട്ടതോടെ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൃതദേഹം ശ്രീകണ്ഠാപുരം പൊലിസ് ഇൻക്വസ്റ്റു നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


