- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീട്ടമ്മയെ റോഡിൽ വച്ച് കടന്നുപിടിച്ചു; യുവാവിനെ നാട്ടുകാർ പിടികൂടി

X
കണ്ണൂർ: ഭർതൃമതിയായ മുപ്പതു വയസുകാരിയെ റോഡിലൂടെ നടന്നുപോകവേ കടന്നുപിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. എന്നാൽ ഇതിനിടെയിലുണ്ടായ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനാസ്ദമായ സംഭവം. കക്കാട് പുല്ലൂപ്പി സ്വദേശിയായ ബൈജുവിനാ(35)ണ് മർദ്ദനമേറ്റത്. കൈകടന്നു പിടിച്ചു അപമാനിക്കാൻ ശ്രമിച്ച ഇയാളിൽ നിന്നും രക്ഷപ്പെടുന്നതിനായി യുവതി ബഹളമുണ്ടാക്കിയപ്പോൾ ഓടിയെത്തിയ നാട്ടുകാരാണ് മർദ്ദിച്ചത്. ഇയാൾക്കെതിരെയും മർദ്ദിച്ചവർക്കെതിരെയും മയ്യിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.
Next Story


