- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണംതട്ടൽ; കൂത്തുപറമ്പ് സ്വദേശിയായ മെക്കാനിക്കിനെതിരെ കേസ്

കണ്ണൂർ: പ്രവാസിയുടെ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികചൂഷണത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കൂത്തുപറമ്പ് സ്വദേശിക്കെതിരെ കേസെടുത്തു. കൂത്തുപറമ്പ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെ (36) തിരെയാണ് കല്യാശേരി സ്വദേശിനിയായ 40കാരിയുടെ പരാതിയിൽ കണ്ണപുരം പൊലീസ് കേസെടുത്തത്. ഗൾഫുകാരന്റെ ഭാര്യയായ യുവതിയുമായി 2014 മുതൽ ആണ് സായൂജ് പരിചയപ്പെടുന്നത്.
യുവതിയുടെ വീട്ടിൽ ഗൃഹോപകരണം റിപ്പയർ ചെയ്യാനെത്തിയ ഇയാളുമായി അടുപ്പത്തിലായ യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയുമായിരുന്നു. അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു. തുടർന്ന് കണ്ണപുരം പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.


