- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ച് മദ്യപിക്കവേ കുടുംബപ്രശ്നങ്ങളെ ചൊല്ലി വാക്കേറ്റവും മൽപ്പിടിത്തവും; ഉടുത്തിരുന്ന മുണ്ട് കൊണ്ട് അഭിനേഷിനെ ശ്വാസം മുട്ടിച്ച് അഖിലേഷിന്റെ ക്രൂരത; ഇരട്ട സഹോദരനെ കൊലപ്പെടുത്തിയ വിവരം സ്റ്റേഷനിൽ വിളിച്ചറിയിച്ചതും അഖിലേഷ് തന്നെ; കേളകത്തെ ഞെട്ടിച്ച് യുവാവിന്റെ അരുംകൊല
പേരാവൂർ: കണ്ണൂർ ജില്ലയിലെ കേളകത്ത് സഹോദരനെ കൊന്ന യുവാവിന്റെ ക്രൂരകൃത്യം നാടിനെ നടുക്കി. ഇരട്ട സഹോദരനെ കൊന്നതിനു ശേഷം യുവാവ് തന്നെയാണ് കേളകം പൊലിസിൽ ഈക്കാര്യം വിളിച്ചറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരട്ടസഹോദരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കേളകത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് പി.രവീന്ദ്രനെ (31)നെ കൊലപ്പെടുത്തിയെന്ന കേസിൽ മൂത്ത സഹോദരൻ അഖിലേഷിനെയാണ് (31) കേളകം പൊലീസ് അറസ്റ്റ് ചെയ്തത്
.കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം ഇന്ന് വൈകുന്നേരം നാലരയോടെയാണ് കൊലപാതകം നടന്നത്.
ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. കുടുംബപരമായ തർക്കത്തെ തുടർന്ന് ഇരുവരും കലഹിക്കുകയും ഒടുവിൽ മൽപിടിത്തത്തിൽ എത്തുകയുമായിരുന്നു. അഭിനേഷിനെ ഉടുത്തിരുന്ന മുണ്ടുകൊണ്ടു ശ്വാസംമുട്ടിച്ചുകൊന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കമ്പിപാലത്തിനു സമീപം വീണുകിടന്ന മൃതദേഹത്തിൽ ബലപ്രയോഗം നടന്നതായതിന്റെ തെളിവുകളുണ്ട്. കൊലയ്ക്കു ശേഷം അഖിലേഷ് തന്നെയാണ് സഹോദരനെ കൊന്നവിവരം പൊലിസിൽ വിളിച്ചറിയിച്ചത്. നേരത്തെ അഭിനേഷിന്റെ കൂടെ അഖിലേഷിനെ കണ്ടവരുണ്ടായിരുന്നു. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ചില കുടുംബപ്രശ്നങ്ങളുടെ പേരിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നേരത്തെ ഇവർ തമ്മിൽ മറ്റു പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. പേരാവൂർ ഡി.വൈ. എസ്‌പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി. അഖിലേഷിനെ ചോദ്യം ചെയ്തുവരികയാണ്. കേളകം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്